jatha

നിലമ്പൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ശുചിത്വ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശുചിത്വ വിളംബര ജാഥ സംഘടിപ്പിച്ചു. മാലിന്യ സംസ്കരണം, പരിസര ശുചിത്വം  എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി നഗരസഭ ചെയർപേഴ്സൺ ശ്രീമതി പത്മിനി ഗോപിനാഥ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയുണ്ടായി. ശുചിത്വം വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും അനിവാര്യമാണെന്നും ശുചിത്വ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്നും അവർ ആഹ്വാനം ചെയ്തു.

ജനപ്രതിനിധികൾ, നഗരസഭ ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ,  പൊതുജനങ്ങൾ എന്നിവർ ജാഥയിൽ പങ്കെടുത്തു.

ശുചിത്വ ബോധവൽക്കരണം പൊതുജനങ്ങളിലേക്കെത്തിക്കുന്നതിലും മാലിന്യ സംസ്കരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പരിപാടി സഹായകമായി. പരിപാടി വിജയകരമായി സമാപിച്ചു.